Sunday 5 January 2014

വിക്കിഗ്രന്ഥശാല - ഡിജിറ്റൈസേഷന്‍ മത്സരം 2014

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനു ശേഷം കേന്ദ്രത്തില്‍ നിന്നും കിട്ടാന്‍ പോകുന്ന വീതവും മറ്റാനുകൂല്യങ്ങളും ഏതുവിധത്തില്‍ പ്രയോജനപ്പെടുത്തണം എന്നു പോലും ഏകീകൃത അഭിപ്രായമില്ലാതെ പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍തല വിവിധ ഭാഷാസ്ഥാപനങ്ങളും പകച്ചുനില്‍ക്കുമ്പോള്‍ അനതിവിദൂരഭാവിയിലെങ്കിലും മലയാളികള്‍ക്കു് മുതല്‍ക്കൂട്ടാവും എന്ന ഉത്തമവിശ്വാസത്തോടെ മലയാളത്തിന്റെ ശ്രേഷ്ഠത അന്വര്‍ത്ഥമാക്കുന്നതിന്റെ ഭാഗമായി മലയാളത്തിലെ പഴയ ഗ്രന്ഥങ്ങള്‍ക്കു് ഡിജിറ്റല്‍ രൂപം നല്‍കുന്ന പ്രവര്‍ത്തിയില്‍ കുറച്ചു് നിസ്വാര്‍ദ്ധമതികള്‍ വ്യാപൃതരാവുന്നു.

മലയാള ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഒരു മത്സരം വിക്കിഗ്രന്ഥശാല സംഘടിപ്പിക്കുന്നു.

ഡിജിറ്റല്‍ മലയാളം റ്റൈപ്പിടിക്കാനും റ്റൈപ്പടിത്തെറ്റുകള്‍ തിരുത്താനും അറിയാവുന്ന ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

അണ്ണാറക്കണ്ണനും തന്നാലായതു്. നിങ്ങള്‍ക്കേവര്‍ക്കും ഈ സംരംഭത്തിലേക്കു് സ്വാഗതം.

വിക്കിഗ്രന്ഥശാല
ഡിജിറ്റലൈസേഷന്‍ മത്സരം 2014 - Jan 01 to Jan 31, 2014
അംഗത്വം എടുക്കാന്‍
സംരംഭങ്ങള്‍

.

No comments:

Post a Comment